Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Festival

Thiruvananthapuram

വി​ള​വെ​ടു​പ്പ് ഉ​ത്സ​വം ഉ​ദ്ഘാ​ട​നം

നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ മൈ​ലം പു​ളി​ച്ചി​മാം​മൂ​ടി​ൽ പാ​ട്ട​ത്തി​നെ​ടു​ത്ത മൂ​ന്ന​ര ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് ക​ർ​ഷ​ക​സം​ഘം നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ത്തം​ഗ സം​ഘം പൂ​ക്ക​ളും ഓ​ണ​സ​ദ്യ​യ്ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ളും കൃ​ഷി​യി​റ​ക്കി.

കൃ​ഷി​ത്തോ​ട്ട​ത്തി​ൽ ന​ട​ന്ന വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എ​യു​മാ​യ ഡി.​കെ. മു​ര​ളി നി​ർ​വ​ഹി​ച്ചു. ക​ർ​ഷ​ക​സം​ഘം വി​ള​പ്പി​ൽ ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി. ​ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക സം​ഘം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ആ​ർ. രാ​ജ്മോ​ഹ​ൻ, വെ​ള്ള​നാ​ട് രാ​ജേ​ന്ദ്ര​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗം കെ. ​സു​കു​മാ​ര​ൻ, ചെ​റി​യ​കൊ​ണ്ണി മേ​ഖ​ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ടി. ​മോ​ഹ​ൻ​കു​മാ​ർ, കാ​ച്ചാ​ണി ഹ​രി, അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി​മി, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ര​ഞ്ജി​ത തു​ട​ങ്ങി​യ​വ​ർ വി​ള​വെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

 

Kerala

ഇ​ന്‍​ഡി​ഫെ​സ്റ്റ് ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ല്‍: പു​ര​സ്‌​കാ​രനി​റ​വി​ല്‍ ‘മെ​യ്ഡ് ഇ​ന്‍’

കൊ​​​​ച്ചി: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ക​​​​ലി​​​​ഫോ​​​​ര്‍​ണി​​​​യ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ ഇ​​​​ന്‍​ഡി​​​​ഫെ​​​​സ്റ്റ് ഷോ​​​​ര്‍​ട്ട് ഫി​​​​ലിം ഫെ​​​​സ്റ്റി​​​​വ​​​​ലി​​​​ല്‍ ‘മെ​​​​യ്ഡ് ഇ​​​​ന്‍’ എ​​​​ന്ന ഹ്ര​​​​സ്വ ചി​​​​ത്ര​​​​ത്തി​​​​ന് 2026ലെ ​​​​ഔ​​​​ദ്യോ​​​​ഗി​​​​ക സെ​​​​ല​​​​ക്‌​​​ഷ​​​​നും മി​​​​ക​​​​ച്ച ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ എ​​​​ക്‌​​​​സ്പി​​​​രി​​​​മെ​​​​ന്‍റ​​​​ല്‍ ഹ്ര​​​​സ്വ​​​​ചി​​​​ത്ര​​​​ത്തി​​​​നു​​​​ള്ള പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​വും ല​​​​ഭി​​​​ച്ചു.

ഇ​​​​തു​​​​വ​​​​രെ 30ഓ​​​​ളം ദേ​​​​ശീ​​​​യ,അ​​​​ന്ത​​​​ര്‍​ദേ​​​​ശീ​​​​യ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് ‘മെ​​​​യ്ഡ് ഇ​​​​ന്‍’എ​​​​ന്ന നി​​​​ശ​​​​ബ്‌​​​ദ ഹ്ര​​​​സ്വ​​​​ചി​​​​ത്രം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര യു​​​​ദ്ധ​​​​ത്തി​​​​ല്‍ കാ​​​​ല്‍ ന​​​​ഷ്‌​​​ട​​​പ്പെ​​​​ട്ടു വി​​​​ശ്ര​​​​മ​​​​ജീ​​​​വി​​​​തം ന​​​​യി​​​​ക്കു​​​​ന്ന​ ഒ​​​​രു റി​​​​ട്ട​. സൈ​​​നി​​​ക​​​​ന്‍റെ പു​​​​റം​​​​കാ​​​​ഴ്ച​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ‘മെ​​​​യ്ഡ് ഇ​​​​ന്നി’​​​​ന്‍റെ ക​​​​ഥാ​​​​സ​​​​ഞ്ചാ​​​​രം.

എ​​​​ല്‍​കെ പ്രൊ​​​​ഡ​​​​ക്‌​​​ഷ​​​ന്‍ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ലി​​​​ന്‍റെ ബാ​​​​ന​​​​റി​​​​ല്‍ രാ​​​​ജേ​​​​ഷ് പു​​​​ത്ത​​​​ന്‍​പു​​​​ര​​​​യി​​​​ലാ​​​​ണു ചി​​​​ത്ര​​​​ത്തി​​​​ന്‍റെ ര​​​​ച​​​​ന​​​​യും സം​​​​വി​​​​ധാ​​​​ന​​​​വും നി​​​​ര്‍​വ​​​​ഹി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

District News

കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വം : നെ​യ്യ​മൃ​ത് വ്ര​ത​ക്കാ​ർ യാ​ത്ര പു​റ​പ്പെ​ട്ടു

​മാ​ഹി: കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന ച​ട​ങ്ങാ​യ നെ​യ്യാ​ട്ടം നാളെ ​അ​ക്ക​രെ കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ സ്വ​യം​ഭു​വി​ൽ ന​ട​ക്കും. വി​ല്ലി​പ്പാ​ല​ൻ വ​ലി​യ കു​റു​പ്പി​ന്‍റെ​യും ത​മ്മേ​ങ്ങാ​ട​ൻ മൂ​ത്ത ന​മ്പ്യാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള നെ​യ്യ​മൃ​ത് വ്ര​ത​ക്കാ​ർ നെ​യ്യ് നി​റ​ച്ച ക​ല​ശ​പാ​ത്ര​വും നെ​യ്യ് കി​ണ്ടി​ക​ളു​മാ​യി ചൊ​ക്ലി നി​ടു​മ്പ്രം കു​റ്റി​പ്പു​റം ശി​വ​ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് യാ​ത്ര പു​റ​പ്പെ​ട്ടു.

ഇ​രു​വ​നാ​ട് വി​ല്ലി​പ്പാ​ല​ൻ വ​ലി​യ കു​റു​പ്പാ​യ ഗോ​പി കു​റു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ മ​ഠ​ങ്ങ​ളി​ലെ നെ​യ്യ​മൃ​ത് ഭ​ക്ത​ർ വി​ഷു പി​റ്റേ​ന്ന് മു​ത​ൽ ക​ഠി​ന​വൃ​തം നോ​റ്റാ​ണ് സു​പ്ര​ധാ​ന ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

നി​ടു​മ്പ്രം, ചെ​മ്പ്ര, വ​യ​ല​ളം, വ​ട​ക​ര, തി​രു​മ​ന, ക​ണ്ണൂ​ക്ക​ര, ലോ​ക​നാ​ർ കാ​വ്, എ​ട​ച്ചേ​രി നോ​ർ​ത്ത്, ഓ​മ​ന പ​ള്ളൂ​ർ, കോ​ടി​യേ​രി തു​ട​ങ്ങി 10 മ​ഠ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റി​ലേ​റെ വ്ര​ത​ക്കാ​ർ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി നി​ടു​മ്പ്രം നെ​ള്ള​ക​ണ്ടി, ഇ​ള​ത്തോ​ട​ത്ത് സ​ങ്കേ​ത​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ത​ങ്ങി​യ​ത്. 23 ന് ​കാ​ല​ത്താ​ണ് ക​ല​ശം കു​ളി​ച്ച് മ​ഠ​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്.

അ​ന്നേ ദി​വ​സം വൈ​കു​ന്നേ​രം നീ​രേ​ഴു​ന്ന​ള്ള​ത്തി​നാ​യി ഓം​കാ​ര മ​ന്ത്ര​മു​രു​വി​ട്ട് എ​ള​ന്തോ​ട​ത്ത് മ​ഠം കാ​ര​ണ​വ​ർ ഇ.​വി. മാ​ധ​വ കു​റു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​രാ​റ​ത്ത് ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ക​ല​ശ പാ​ത്രം വി​ല്ലി​പ്പാ​ല​ൻ വ​ലി​യ കു​റു​പ്പാ​യ കെ.​വി. ഗോ​പി കു​റു​പ്പി​ന് കൈ​മാ​റി​യ​ത്. ചൊ​ക്ലി​യി​ലെ നി​ടു​മ്പ്രം കു​റ്റി​പ്പു​റം ശി​വ​ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ഇ​രു​വ​നാ​ട് വി​ല്ലി​പ്പാ​ല​ൻ വ​ലി​യ കു​റു​പ്പി​ന്‍റെ നേ​തൃ​ത്തി​ൽ നെ​യ്യ് നി​റ​ച്ച ക​ല​ശ​പാ​ത്ര​വും നെ​യ്യ് കി​ണ്ടി​ക​ളും ത​ല​യി​ലേ​ന്തി ഓം​കാ​ര മ​ന്ത്രം ഉ​രു​വി​ട്ട് കാ​ൽ​ന​ട​യാ​യി കൊ​ട്ടി​യൂ​രി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.


ഇ​ന്ന​ലെ എ​ട​യാ​റ്റി​ൽ ത​ങ്ങി​യ വ്ര​ത​ക്കാ​ർ ഇ​ന്ന് മ​ണ​ത്ത​ണ​യി​ൽ ത​ങ്ങും. നാ​ളെ ഉ​ച്ച​യോ​ടെ കൊ​ട്ടി​യൂ​രി ലെ​ത്തും. വൈ​കു​ന്നേ​രം ഇ​ക്ക​ര കൊ​ട്ടി​യൂ​രി​ലെ​ത്തു​ന്ന വാ​ൾ വ​ര​വി​നു ശേ​ഷ​മാ​ണ് അ​ക്ക​രെ കൊ​ട്ടി​യൂ​രി​ലേ​ക്ക് ഇ​രു​വ​നാ​ട് വി​ല്ലി​പ്പാ​ല​ൻ കു​റു​പ്പി​ന്‍റെ​യും ത​മ്മേ​ങ്ങാ​ട​ൻ മൂ​ത്ത ന​മ്പ്യാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള നെ​യ്യാ​മൃ​ത് ഭ​ക്ത​ർ ക​ല​ശ​പാ​ത്ര​വും കി​ണ്ടി​ക​ളു​മാ​യി പ്ര​വേ​ശി​ക്കു​ക. രാ​ത്രി പ​ത്തി​ന് നെ​യ്യാ​ട്ട​ത്തി​നാ​യു​ള്ള ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. ഒ​രു മാ​സ​ത്തോ​ളം നീ​ളു​ന്ന വൈ​ശ​ഖ മ​ഹോ​ത്സ​വ​ത്തി​ന് ഇ​തോ​ടെ തു​ട​ക്ക​മാ​കും.

 

District News

കൂടല്‍മാണിക്യം ഉത്സവം; ആവേശമായി ആദ്യശീവേലിയുടെ പഞ്ചാരിമേളം

ഇ​രി​ങ്ങാ​ല​ക്കു​ട: ആ​യി​ര​ങ്ങ​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ​ശീ​വേ​ലി പ​ഞ്ചാ​രി​യി​ല്‍ നാ​ദ​വി​സ്മ​യം തീ​ര്‍​ത്തു. പ്ര​ഗ​ത്ഭ മേ​ള​ക​ലാ​കാ​ര​നാ​യ ക​ലാ​മ​ണ്ഡ​ലം ഉ​ദ​യ​ന്‍ ന​മ്പൂ​തി​രി​യു​ടെ പ്ര​മാ​ണ​ത്തി​ലാ​യി​രു​ന്നു ആ​ദ്യ​ശീ​വേ​ലി​മേ​ളം. പാ​റ​മേ​ക്കാ​വ് കാ​ശി​നാ​ഥ​ന്‍ തി​ട​മ്പേ​റ്റി. നാ​ലു പ്ര​ദ​ക്ഷി​ണം പൂ​ര്‍​ത്തി​യാ​ക്കി കി​ഴ​ക്കേ​ഗോ​പു​ര​ത്തി​ല്‍ ശീ​വേ​ലി​ക്കാ​യി എ​ത്തി, പ​ഞ്ചാ​രി​യു​ടെ ഒ​ന്നാം​കാ​ല​ത്തി​ന്‍റെ ആ​ദ്യ​കോ​ല്‍ മേ​ള​പ്രാ​മാ​ണി​ക​ന്റെ ചെ​ണ്ട​പ്പു​റ​ത്ത് വീ​ണ് നാ​ദ​മാ​യ​പ്പോ​ള്‍ അ​ക​മ്പ​ടി​യാ​യി കൊ​മ്പും കു​ഴ​ലും ചേ​ങ്ങി​ല​യും താ​ള​മി​ട്ടു.

ഇ​ട​യ്ക്ക​യും തി​മി​ല​യും ചെ​ണ്ട​യും ത​വി​ലി​ലും കൊ​ട്ടി​ത്തീ​ര്‍​ത്ത 120 ലേ​റെ ക​ലാ​കാ​ര​ന്മാ​രു​ടെ പ​ഞ്ചാ​രി​മേ​ള​ത്തി​ന്‍റെ സം​ഗീ​താ​ത്മ​ക​ത​യി​ല്‍ ജ​ന​ങ്ങ​ള്‍ മു​ഴു​കി. രാ​വി​ല​ത്തെ നാ​ലു പ്ര​ദ​ക്ഷി​ണ​ത്തി​നു​ശേ​ഷം പ​ഞ്ചാ​രി​മേ​ള​ത്തി​ന്‍റെ പ​തി​കാ​ല​ത്തോ​ടെ ദി​വ​സ​ങ്ങ​ള്‍ നീ​ണ്ടു​നി​ല്‍​ക്കു​ന്ന നാ​ദ​പ്ര​പ​ഞ്ച​ത്തി​ന് നാ​ന്ദി​കു​റി​ക്കു​ക​യാ​യി.

ആ​ദ്യ​ശീ​വേ​ലി ആ​സ്വ​ദി​ക്കാ​ന്‍ രാ​വി​ലെ മു​ത​ല്‍ ത​ന്നെ സം​ഗ​മ​സ​ന്നി​ധി​യി​ലേ​ക്ക് ജ​ന​ങ്ങ​ള്‍ ഒ​ഴു​കി​യെ​ത്തി. കി​ഴ​ക്കേ ന​ട​പ്പു​ര​യി​ല്‍ പ​ഞ്ചാ​രി​യു​ടെ പ​തി​കാ​ല​വും തെ​ക്കേ​ന​ട​യി​ല്‍ ര​ണ്ടാം​കാ​ല​വും കൊ​ട്ടി​യ​ശേ​ഷം പ​ടി​ഞ്ഞാ​റേ ന​ട​പ്പു​ര​യി​ല്‍ മൂ​ന്നും നാ​ലും അ​ഞ്ചും കാ​ലം കൊ​ട്ടി​ക്ക​ലാ​ശി​ച്ചു. തു​ട​ര്‍​ന്ന് രൂ​പ​കം കൊ​ട്ടി വ​ട​ക്കേ​ന​ട​യി​ല്‍ ചെ​മ്പ​ട​മേ​ള​ത്തി​ലേ​ക്കു​ക​ട​ന്നു. തു​ട​ര്‍​ന്ന് കി​ഴ​ക്കേ​ന​ട​യി​ലെ​ത്തി ചെ​മ്പ​ട​മേ​ളം കൊ​ട്ടി​ക്ക​ലാ​ശി​ച്ച​തോ​ടെ ആ​ദ്യ​ശീ​വേ​ലി​ക്ക് സ​മാ​പ​ന​മാ​യി. രാ​ത്രി വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പി​ന് പെ​രു​വ​നം പ്ര​കാ​ശ​ന്‍​മാ​രാ​ര്‍ പ്ര​മാ​ണം വ​ഹി​ച്ചു. കു​ട്ട​ന്‍​കു​ള​ങ്ങ​ര അ​ര്‍​ജു​ന​ന്‍ ഭ​ഗ​വാ​ന്‍റെ തി​ട​മ്പേ​റ്റി.

കൂ​ട​ല്‍​മാ​ണി​ക്യ​ത്തി​ല്‍ ഇ​ന്ന് മാ​ണി​ക്യം വേ​ദി​യി​ല്‍

ഉ​ച്ച​തി​രി​ഞ്ഞ് ഒ​ന്നി​ന് തി​രു​വാ​തി​ര​ക്ക​ളി, നാ​ലി​ന് ഭ​ര​ത​നാ​ട്യം, ഭ​ജ​ന, ഭ​ര​ത​നാ​ട്യം, നൃ​ത്തം, മോ​ഹി​നി​യാ​ട്ടം, ഏ​ഴി​ന് ഊ​ര്‍​മി​ള ര​ഘു​വി​ന്‍റെ മോ​ഹി​നി​യാ​ട്ടം, ഭ​ര​ത​നാ​ട്യം, 8.30ന് ​പൂ​നെ നൃ​ത്യ​മു​കു​ള ഡാ​ന്‍​സ് അ​ക്കാ​ദ​മി​യു​ടെ ഭ​ര​ത​നാ​ട്യം, 9.45ന് ​ഭ​ക്തി​ഗാ​ന​മേ​ള.

സം​ഗ​മം വേ​ദി​യി​ല്‍

രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ ശീ​വേ​ലി​ക്കും രാ​ത്രി 9.30 മു​ത​ല്‍ വി​ള​ക്കി​നും ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സ് പ്ര​മാ​ണം വ​ഹി​ക്കും. ഉ​ച്ച​തി​രി​ഞ്ഞ് ഒ​ന്നി​ന് തി​രു​വാ​തി​ര​ക്ക​ളി, ര​ണ്ടി​ന് മാ​ടാ​യി​ക്കോ​ണം ഗീ​താ​ഞ്ജ​ലി ഭ​ജ​ന്‍​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ജ​ന്‍​സ്, സം​ഗീ​താ​ര്‍​ച്ച​ന, ക​ര്‍​ണാ​ടി​ക് മ്യൂ​സി​ക് വോ​ക്ക​ല്‍, മോ​ഹി​നി​യാ​ട്ടം, ന​ട​വ​ര​മ്പ് രേ​ഖ​ച​ന്ദ്ര​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ര​ത​നാ​ട്യം, കൊ​ല്ലം ഗാ​യ​ത്രി പ്ര​ശാ​ന്ത് അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ര​ത​നാ​ട്യം, ആ​റി​ന് ക​ല്യാ​ണി മേ​നോ​ന്‍ ഹ​രി​കൃ​ഷ്ണ​ന്‍റെ മോ​ഹി​നി​യാ​ട്ടം, ഏ​ഴി​ന് ഭ​ദ്രാ​ശ​ര്‍​മ​യു​ടെ ഭ​ര​ത​നാ​ട്യം, എ​ട്ടി​ന് ഇ​രി​ങ്ങാ​ല​ക്കു​ട നൃ​ത്യ​തി അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ര​ത​നാ​ട്യം, ഒ​മ്പ​തി​ന് ഇ​ര​ട്ട താ​യ​മ്പ​ക, രാ​ത്രി 12ന് ​സ​ര്‍​വ​തോ​ഭ​ദ്രം ക​ലാ​കേ​ന്ദ്രം അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥ​ക​ളി: ക​ര്‍​ണ​ശ​പ​ഥം, ദ​ക്ഷ​യാ​ഗം.

NRI

ഹൂ​സ്‌​റ്റൺ​ തി​രു​വു​ത്സ​വം മ​ഹോ​ത്സ​വം

ടെ​ക്സ​സ്: ഹൂ​സ്‌​റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​ഷ്ഠാ​ദി​ന​വും തി​രു​വു​ത്സ​വ​വും അ​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ഉ​ത്സ​വ മ​ഹോ​ത്സ​വം ഏ​പ്രി​ൽ 22 ഭ​ക്തി​നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ ആ​രം​ഭി​ക്കു​ന്നു. ഈ ​പു​ണ്യ​ക​ർ​മ്മ​ങ്ങ​ൾ​ക്ക് മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കു​ന്ന​ത് ബ്ര​ഹ്മ​ശ്രീ ക​രി​യ​ന്നൂ​ർ ദി​വാ​ക​ര​ൻ ന​മ്പൂ​തി​രി​പ്പാ​ടാ​ണ്.

ഏ​പ്രി​ൽ 23-ന് ​ആ​ചാ​രാ​നു​ഷ്ഠാ​ന പൂ​ജാ​ദി​ക​ൾ​ക്ക് ശേ​ഷം വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ പ​ത്തു​ദി​വ​സം ക്ഷേ​ത്ര പ​രി​സ​രം ക​ല​യും സം​സ്കാ​ര​വും നി​റ​ഞ്ഞ വേ​ദി​യാ​യി മാ​റും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ആ​സ്വാ​ദ​ന​ത്തി​ന്‍റെ അ​പൂ​ർ​വ നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ക്കും.

പ​രി​പാ​ടി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ൾ:​മേ​ഘ്‌​ന പ്ര​സാ​ദ് അ​വ​ത​രി​പ്പി​ക്കു​ന്ന ശാ​സ്ത്രീ​യ നൃ​ത്തം, മ​റീ​ന (ന്യൂ ​ജേ​ഴ്‌​സി) അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​നൃ​ത്ത​ങ്ങ​ൾ, ശ്രീ ​ശ്രീ​സി​സ്റ്റേ​ഴ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത വി​രു​ന്ന്, ദി​വ്യ ഉ​ണ്ണി​യുടെ സ്പേ​സ്ഡാ​ൻ​സ് സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന നൃ​ത്ത​ങ്ങ​ൾ സൗ​ഹൃ​ദം തി​യേ​റ്റേ​ഴ്‌​സ് അ​വ​ത​രി​പ്പി​ക്കു​ന്ന “വീ​രം” - ഷേ​ക്‌​സ്പി​യ​റു​ടെ മാ​ക്ബ​ത്ത് നാ​ട​ക​ത്തി​ന്‍റെ മ​ല​യാ​ളാ​വി​ഷ്കാ​രം (സം​വി​ധാ​നം: ഗി​രി​ജ കൃ​ഷ്‌​ണ​ൻ കേ​ശ​വ​ൻ) Dr.അ​നീ​ഷ രാ​ജേ​ഷ്, Dr. ശ്രീ​ദേ​വി സു​രേ​ഷ് എ​ന്നി​വ​രു​ടെ ന​ട​ന വി​സ്മ​യ​ങ്ങ​ൾ, ഡോ.​സു​ന​ന്ദ നാ​യ​ർ സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​പ​രി​പാ​ടി​ക​ൾ, KHS അം​ഗ​ങ്ങ​ൾ​അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​സ​ന്ധ്യ, ഉ​ത്സ​വ​ബ​ലി, പാ​യ​സ​മേ​ള, ഹ​രി​ക​ഥ,ആ​റാ​ട്ടു​സ​ദ്യ, പ​ള്ളി​വേ​ട്ട, ദു​ര്യോ​ധ​ന​വ​ധം ക​ഥ​ക​ളി, പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ ബി​ജു നാ​രാ​യ​ണ​നും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള, മാ​ധ​വ​ൻ​പി​ള്ള CPA സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന ഗം​ഭീ​ര വെ​ടി​ക്കെ​ട്ടോ​ടെ ഉ​ത്സ​വ മ​ഹോ​ത്സ​വം സ​മാ​പി​ക്കും.

 

District News

മേ​ട​ത്തി​റ മ​ഹോ​ത്സ​വം; അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു

ഇ​രി​ട്ടി: മു​ണ്ട​യാം​പ​റ​മ്പ് ത​റ​ക്കു​മീ​ത്ത​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ 27, 28, 29 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന മേ​ട​ത്തി​റ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ കൂ​ടി​ച്ചേ​ർ​ന്നു​ള്ള അ​വ​ലോ​ക​ന യോ​ഗം ക്ഷേ​ത്രം ഓ​ഫീ​സി​ൽ ന​ട​ന്നു. യോ​ഗ​ത്തി​ൽ അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സി.​വി. ഗി​രീ​ഷ്, ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം.​ആ​ർ. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ശ്വി​ൻ ക​രി​ക്കോ​ട്ട​ക്ക​രി, സ്റ്റേ​ഷ​ൻ എ​സ്ഐ​മാ​രാ​യ പ്ര​ശാ​ന്ത്, പ്ര​ദീ​പ്, ക​രി​ക്കോ​ട്ട​ക്ക​രി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എം.​എ​സ്. ജ​യ​കൃ​ഷ്ണ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌​ട​ർ ടി.​എ. ജ​യ്സ​ൺ, ക്ഷേ​ത്രം പാ​ര​മ്പ​ര്യ ട്ര​സ്റ്റി ശ്രീ​ദ​ത്ത​ൻ വാ​ഴു​ന്ന​വ​ർ, കെ. ​വ​സ​ന്ത​കു​മാ​ർ, ക്ഷേ​ത്ര​ക​മ്മി​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​പി. അ​നി​ൽ​കു​മാ​ർ, പി.​പി. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Todays Story

ക​ണി​കാ​ണും നേ​രം...

“ക​ണി​കാ​ണും നേ​രം ക​മ​ല​നേ​ത്ര​ന്‍റെ നി​റ​മേ​റും മ​ഞ്ഞ​ത്തു​കി​ല്‍ ചാ​ര്‍​ത്തി ക​ന​ക​ക്കി​ങ്ങി​ണി വ​ള​ക​ള്‍ മോ​തി​രം അ​ണി​ഞ്ഞു​കാ​ണേ​ണം ഭ​ഗ​വാ​നേ''... ഒ​രി​ക്ക​ലെ​ങ്കി​ലും ഈ ​ഗാ​നം കേ​ള്‍​ക്കാ​ത്ത മ​ല​യാ​ളി​ക​ള്‍ കാ​ണി​ല്ല.

ഗൃ​ഹാ​തു​ര​ത​യു​ടെ ഒ​ളി​മ​ങ്ങാ​ത്ത ഓ​ര്‍​മ​ക​ളു​മാ​യി ഒ​രു വി​ഷു​ക്കാ​ലം കൂ​ടി വ​ന്നെ​ത്തി​യി​രി​ക്കു​ന്നു. ക​ണി​ക്കൊ​ന്ന​യും വി​ഷു​ക്ക​ണി​യും വി​ഷു​ക്കൈ​നീ​ട്ട​വും വി​ഷു​സ​ദ്യ​യു​മൊ​ക്കെ​യാ​യി മ​ല​യാ​ളി​ക​ള്‍ വി​ഷു​വി​നെ എ​തി​രേ​ല്‍​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

വി​ഷു ഒ​രു സം​സ്‌​കാ​ര​മാ​ണ്. കാ​ര്‍​ഷി​ക​വൃ​ത്തി​ക്ക് ആ​ദ​രം ന​ല്‍​കു​ന്ന സം​സ്‌​കാ​രം കൂ​ടി​യാ​ണി​ത്.

വി​ഷു ആ​ചാ​രം

കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ആ​ഘോ​ഷ​മാ​ണു വി​ഷു. വി​ഷു എ​ന്നാ​ല്‍ തു​ല്യ​മാ​യ​ത് എ​ന്ന​ര്‍​ഥം. അ​താ​യ​ത് രാ​ത്രി​യും പ​ക​ലും തു​ല്യ​മാ​യ ദി​വ​സം. രാ​ത്രി​യും പ​ക​ലും സ​മ​മാ​യ മേ​ട​മാ​സം ഒ​ന്നാം തീ​യ​തി​യാ​ണു വി​ഷു​വാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്.

ഇ​ത്ത​വ​ണ മേ​ടം ര​ണ്ടി​ന്, ഏ​പ്രി​ല്‍ 15നാ​ണ് വി​ഷു. കേ​ര​ള​ത്തി​ല്‍ വി​ഷു​ദി​നം സൂ​ര്യ​രാ​ശി അ​നു​സ​രി​ച്ചു​ള്ള പു​തു​വ​ര്‍​ഷ​മാ​ണ്. വി​ഷു മ​ല​യാ​ളി​ക്കു കാ​ര്‍​ഷി​കോ​ത്സ​വ​ത്തി​ന്‍റെ തു​ട​ക്കം കൂ​ടി​യാ​ണ്. പ​ണ്ടു വി​ഷു ദി​ന​ത്തി​ല്‍ വി​ഷു​വെ​പ്പ് എ​ന്നൊ​രു ച​ട​ങ്ങു​ണ്ടാ​യി​രു​ന്നു.

നെ​ല്ലും അ​രി​യും എ​ണ്ണ​യും നാ​ളി​കേ​ര​വു​മൊ​ക്കെ ത​മ്പു​രാ​ന്‍ കു​ടി​യാ​ന്മാ​ര്‍​ക്കു ന​ല്‍​കും. ഇ​ങ്ങ​നെ ത​മ്പു​രാ​നി​ല്‍ നി​ന്നും ദ്ര​വ്യ​ങ്ങ​ള്‍ വാ​ങ്ങു​ന്ന കു​ടി​യാ​ന്മാ​ര്‍ ആ ​കാ​ര്‍​ഷി​ക​വ​ര്‍​ഷം മു​ഴു​വ​നും അ​ദ്ദേ​ഹ​ത്തി​നാ​യി പ​ണി​യെ​ടു​ക്ക​ണ​മെ​ന്നാ​ണു വി​ശ്വാ​സം.

ഐ​തീ​ഹ്യ​ത്തേ​രി​ലെ​ത്തു​ന്ന വി​ഷു

ന​ര​കാ​സു​ര​ന്‍ ശ്രീ​കൃ​ഷ്ണ​നാ​ല്‍ വ​ധി​ക്ക​പ്പെ​ട്ട ദി​വ​സ​മാ​ണു വി​ഷു​വാ​യി ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്നാ​ണു വി​ശ്വാ​സം. കൊ​ട്ടാ​ര​ത്തി​നു​ള്ളി​ല്‍ വെ​യി​ല്‍ ത​ട്ടി​യ​തു ഇ​ഷ്ട​പ്പെ​ടാ​ഞ്ഞ​തി​നാ​ല്‍ സൂ​ര്യ​നെ നേ​രേ ഉ​ദി​ക്കാ​ന്‍ രാ​വ​ണ​ന്‍ സ​മ്മ​തി​ച്ചി​ല്ലെ​ന്നും രാ​വ​ണ​നെ രാ​മ​ന്‍ വ​ധി​ച്ച​ശേ​ഷം സൂ​ര്യ​ന്‍ നേ​രെ ഉ​ദി​ച്ച​താ​ണു വി​ഷു​വാ​യി ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്നും മ​റ്റൊ​രു വി​ശ്വാ​സ​മു​ണ്ട്.

ആ​ദി​ദ്രാ​വി​ഡാ​ഘോ​ഷ​ങ്ങ​ളി​ല്‍​പ്പെ​ട്ട ഒ​രു ഉ​ത്സ​വ​മാ​ണ് വി​ഷു. മ​ത്സ്യ​മാം​സാ​ഹാ​രാ​ദി​ക​ള്‍ വ​ര്‍​ജി​ച്ചു​കൊ​ണ്ടു​ള്ള ഓ​ണം ബു​ദ്ധ​മ​ത സി​ദ്ധാ​ന്ത​ങ്ങ​ള്‍​ക്ക് ചേ​രു​ന്ന​താ​ണെ​ങ്കി​ല്‍ വി​ഷു അ​തി​ന് ക​ട​ക​വി​രു​ദ്ധ​മാ​ണ്. വേ​ട്ട​യാ​ടി കാ​ല​യാ​പ​നം ക​ഴി​ച്ചി​രു​ന്ന ആ​ദി​ദ്രാ​വി​ഡ​രു​ടെ മാം​സാ​ഹാ​ര​ത്തോ​ടു​ള്ള അ​ഭി​രു​ചി വി​ഷു ആ​ഘോ​ഷ​ങ്ങ​ളി​ല്‍ നി​ഴ​ലി​ക്കു​ന്നു.

അ​തി​നാ​ല്‍ ഓ​ണ​ത്തേ​ക്കാ​ള്‍ പ​ഴ​ക്ക​മു​ള്ള ആ​ഘോ​ഷ​മാ​ണ് വി​ഷു എ​ന്നു ക​രു​തു​ന്നു. കേ​ര​ള​ത്തി​ന്‍റെ പ്ര​ധാ​ന വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​മാ​ണ് വി​ഷു​വും ഓ​ണ​വും. ഓ​ണം വി​രി​പ്പു​കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ങ്കി​ല്‍ വി​ഷു, വേ​ന​ല്‍ പ​ച്ച​ക്ക​റി​വി​ള​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ആ​ച​രി​ക്കു​ന്ന​ത്.

മേ​ട​പ്പൊ​ന്ന​ണി​യും കൊ​ന്ന​പ്പൂ​ക്ക​ണി​യാ​യ്...

ക​ണി​ക്കൊ​ന്ന​യ്ക്കു വി​ഷു​വു​മാ​യി അ​ഭേ​ദ്യ ബ​ന്ധ​മാ​ണു​ള്ള​ത്. സ്വ​ര്‍​ണ​ക്കി​ങ്ങി​ണി​ക​ള്‍ വാ​രി​വി​ത​റി​യ​തു​പോ​ലെ കൊ​ന്ന​മ​ര​ച്ചി​ല്ല​ക​ളി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന കൊ​ന്ന​പ്പൂ​ക്ക​ള്‍ വി​ഷു​ക്കാ​ല​ത്തെ കാ​ഴ്ച​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ സം​സ്ഥാ​ന​പു​ഷ്പം കൂ​ടി​യാ​ണു ക​ണി​ക്കൊ​ന്ന.

ക​ണി​ക്കൊ​ന്ന​യ്ക്കു പി​ന്നി​ലെ ഐ​തീ​ഹ്യ​ക​ഥ ഇ​ങ്ങ​നെ​യാ​ണ്. ക​ലി​കാ​ല​ത്ത് ക​ണ്ണ​നെ ക​ളി​ക്കൂ​ട്ടു​കാ​ര​നാ​യി ക​ണ്ടി​രു​ന്ന ഒ​രു കു​ട്ടി​ക്ക് ശ്രീ​കൃ​ഷ്ണ​ന്‍റെ ബാ​ല്യ​രൂ​പം കാ​ണ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ല്‍ പ്രാ​ര്‍​ഥി​ച്ചു. കു​ഞ്ഞി​ന്‍റെ പ്രാ​ര്‍​ഥ​ന​യി​ല്‍ മ​നം നി​റ​ഞ്ഞ ശ്രീ​കൃ​ഷ്ണ​ന്‍ ക​ണ്ണ​ന്‍റെ രൂ​പ​ത്തി​ല്‍ ബാ​ല​നു മു​ന്നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് എ​ന്താ​ണു വേ​ണ്ട​തെ​ന്നു ചോ​ദി​ച്ചു.

നി​ന്നെ കാ​ണു​ന്ന​ത​ല്ലാ​തെ മ​റ്റെ​ന്തു കി​ട്ടാ​നാ​ണ് എ​ന്നു പ​റ​ഞ്ഞ കു​ട്ടി​ക്ക് ശ്രീ​കൃ​ഷ്ണ​ന്‍ ത​ന്‍റെ അ​ര​ഞ്ഞാ​ണം സ​മ്മാ​ന​മാ​യി ന​ല്‍​കി. ബാ​ല​ന്‍ ത​നി​ക്ക് ക​ണ്ണ​നി​ല്‍ നി​ന്നു കി​ട്ടി​യ സ​മ്മാ​നം എ​ന്ന പേ​രി​ല്‍ പ​ല​രെ​യും ആ ​അ​ര​പ്പ​ട്ട കാ​ണി​ച്ചു​കൊ​ടു​ത്തെ​ങ്കി​ലും ആ​രും അ​വ​നെ വി​ശ്വ​സി​ച്ചി​ല്ല.

അ​ടു​ത്ത ദി​വ​സം അ​മ്പ​ല​ത്തി​ലെ പൂ​ജാ​രി ന​ട​തു​റ​ന്ന​പ്പോ​ഴാ​ണ് ക​ണ്ണ​ന്‍റെ അ​ര​പ്പ​ട്ട കാ​ണാ​താ​യ​ത് ശ്ര​ദ്ധി​ച്ച​ത്. പ​ല​രും ആ ​ബാ​ല​ന്‍ ക​ള്ള​നാ​ണെ​ന്ന് മു​ദ്ര​കു​ത്തി വീ​ട്ടി​ലെ​ത്തി അ​പ​മാ​നി​ക്കാ​ന്‍ തു​ട​ങ്ങി.

എ​ന്നാ​ല്‍ ആ​ളു​ക​ള്‍ ത​ന്‍റെ മ​ക​നെ ക​ള്ള​നെ​ന്നു വി​ളി​ക്കു​ന്ന​തു സ​ഹി​ക്കാ​നാ​വാ​തെ കു​ട്ടി​യു​ടെ അ​മ്മ പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് കു​ഞ്ഞി​നെ അ​ടി​ക്കു​ക​യും ആ ​അ​ര​ഞ്ഞാ​ണം ഒ​രു തോ​ട്ട​ത്തി​ലേ​ക്കു വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു.

അ​ര​ഞ്ഞാ​ണം ഒ​രു മ​ര​ത്തി​ല്‍ കു​ടു​ങ്ങി, മ​രം പെ​ട്ടെ​ന്ന് മ​ഞ്ഞ പൂ​ക്ക​ള്‍ കൊ​ണ്ട് വി​രി​ഞ്ഞു. ഈ ​മ​ര​മാ​ണ് പി​ന്നീ​ട് ക​ണി​ക്കൊ​ന്ന എ​ന്ന​റി​യ​പ്പെ​ടാ​ന്‍ തു​ട​ങ്ങി​യെ​ന്നാ​ണ് ഐ​തീ​ഹ്യം.

വി​ഷു സം​ക്രാ​ന്തി

ഒ​രു രാ​ശി​യി​ല്‍ നി​ന്നും അ​ടു​ത്ത രാ​ശി​യി​ലേ​ക്കു സൂ​ര്യ​ന്‍ പോ​കു​ന്ന​തി​നെ സം​ക്രാ​ന്തി എ​ന്നു പ​റ​യു​ന്നു. സം​ക്രാ​ന്തി​ക​ളി​ലെ പ്ര​ധാ​ന​മാ​യ​താ​ണു മ​ഹാ​വി​ഷു. വി​ഷു​വി​നു ത​ലേ​ന്നു വൈ​കു​ന്നേ​രം വീ​ട്ടി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ള്‍ ക​ത്തി​ച്ചു ക​ള​യും. വീ​ടു ശു​ദ്ധി​യാ​ക്കി പു​തു​വ​ര്‍​ഷ​ത്തെ വ​ര​വേ​ല്‍​ക്കു​ക​യാ​ണ് ഇ​തി​ന്‍റെ ഉ​ദ്ദേ​ശ്യം.

‌ അ​തോ​ടെ വീ​ടു​ക​ളി​ല്‍ പ​ട​ക്കം പൊ​ട്ടി​ച്ചു തു​ട​ങ്ങും. ഓ​ല​പ്പ​ട​ക്കം, ക​മ്പി​ത്തി​രി, പൂ​ത്തി​രി, മേ​ശ​പ്പൂ​ത്തി​രി, മ​ത്താ​പ്പു തു​ട​ങ്ങി നി​റ​പ്പ​കി​ട്ടാ​ര്‍​ന്ന വി​ഷു​പ്പ​ട​ക്ക​ങ്ങ​ള്‍ പൊ​ട്ടി​ക്കു​ന്ന​തു കേ​ര​ള​ത്തി​ല്‍ പ​തി​വാ​ണ്. ഇ​തു വി​ഷു​നാ​ളി​ലും പു​ല​ര്‍​ച്ചെ ക​ണി​ക​ണ്ട​ശേ​ഷ​വും വൈ​കി​ട്ടും തു​ട​രും.

ക​ണി​യൊ​രു​ക്ക​ല്‍

വി​ഷു​പ്പു​ല​രി​യി​ല്‍ ഭ​ഗ​വാ​നെ കാ​ണു​ന്ന ച​ട​ങ്ങാ​ണു വി​ഷു​ക്ക​ണി. വി​ഷു​വി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ആ​ഘോ​ഷ​വും ഇ​തു​ത​ന്നെ​യാ​ണ്. മം​ഗ​ള​ക​ര​മാ​യ ഒ​രു വ​ര്‍​ഷ​ത്തി​ന്‍റെ തു​ട​ക്ക​മാ​യി​ട്ടാ​ണ് ഇ​തി​നെ കാ​ണു​ന്ന​ത്.

വീ​ട്ടി​ലെ മു​തി​ര്‍​ന്ന സ്ത്രീ​ക​ള്‍​ക്കാ​ണു വി​ഷു​ക്ക​ണി​യൊ​രു​ക്കാ​നും അ​തു കാ​ണി​ക്കാ​നു​മു​ള്ള ചു​മ​ത​ല. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കാ​ന്‍ ആ​ദ്യം കാ​ണു​ന്ന വി​ഷു​ക്ക​ണി​ക്കു ക​ഴി​യു​മെ​ന്നാ​ണു വി​ശ്വാ​സം.

പൂ​ജാ​മു​റി​യി​ലോ അ​തു​പോ​ലെ ശു​ദ്ധ​മാ​യ മ​റ്റെ​തെ​ങ്കി​ലും മു​റി​യി​ലോ ആ​ണു ക​ണി​യൊ​രു​ക്കു​ന്ന​ത്. ഏ​ഴു തി​രി​യി​ട്ടു ക​ത്തി​ച്ച നി​ല​വി​ള​ക്കി​നു മു​ന്നി​ലൊ​രു​ക്കി​യ ഓ​ട്ടു​രു​ളി​യി​ലാ​ണു ക​ണി​യൊ​രു​ക്കു​ന്ന​ത്. മ​ഞ്ഞ​പ്പ​ട്ട​ണി​ഞ്ഞ ശ്രീ​കൃ​ഷ്ണ​വി​ഗ്ര​ഹ​ത്തി​നു​മു​ന്നി​ല്‍ ആ​വ​ണി​പ്പ​ല​ക​യി​ല്‍ ഓ​ട്ടു​രു​ളി വ​യ്ക്കും.

വ​രും വ​ര്‍​ഷ​ത്തി​ല്‍ ആ​ഹാ​ര​ത്തി​നും വ​സ്ത്ര​ത്തി​നും മു​ട്ടി​ല്ലാ​തി​രി​ക്കാ​ന്‍ അ​രി​യും മ​ഞ്ഞ​ളും ചേ​ര്‍​ത്ത മി​ശ്രി​ത​വും കോ​ടി​മു​ണ്ടു​മാ​ണ് ഉ​രു​ളി​യി​ല്‍ ആ​ദ്യം വ​യ്ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ഓ​ട്ടു കി​ണ്ടി വ​ച്ച് അ​തി​ന്‍റെ വാ​ലി​ല്‍ ഒ​രു വാ​ല്‍​ക്ക​ണ്ണാ​ടി ഉ​റ​പ്പി​ക്ക​ണം.

പൊ​ന്നും ക​ണി​വെ​ള്ള​രി​യും ക​ണി​ക്കൊ​ന്ന​യും പ​ഴു​ത്ത അ​ട​യ്ക്ക​യും വെ​റ്റി​ല​യും ക​ണ്‍​മ​ഷി, ചാ​ന്ത്, സി​ന്ദൂ​രം, നാ​ര​ങ്ങ, നാ​ളി​കേ​ര​പ്പാ​തി, ച​ക്ക, മാ​ങ്ങ, വെ​ള്ളി​പ്പ​ണം ഇ​വ​യൊ​ക്കെ വ​ച്ചാ​ണു ക​ണി​യൊ​രു​ക്കു​ന്ന​ത്.

ക​ത്തി​ച്ച ച​ന്ദ​ന​ത്തി​രി​യും വെ​ള്ളം നി​റ​ച്ച ഓ​ട്ടു​കി​ണ്ടി​യും പു​തി​യ ക​സ​വു​മു​ണ്ടും അ​ടു​ത്തു​ണ്ടാ​വ​ണ​മെ​ന്നാ​ണു പ​ഴ​മ​ക്കാ​ര്‍ പ​റ​യു​ന്ന​ത്. ക​ണി​ക്കൊ​ന്ന​പ്പൂ​ക്ക​ള്‍ വി​ഷു​ക്ക​ണി​യി​ല്‍ നി​ര്‍​ബ​ന്ധ​മാ​ണ്. ക​ണി​യൊ​രു​ക്കു​ന്ന മു​റി നി​റ​യെ ക​ണി​ക്കൊ​ന്ന​പ്പൂ​ക്ക​ള്‍​കൊ​ണ്ട് അ​ല​ങ്ക​രി​ക്കും.

ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ ക​റി​ക്കൂ​ട്ടും ഗ്ര​ന്ഥ​വും ക​ണി​ക്കു വ​യ്ക്കാ​റു​ണ്ട്. രാ​മാ​യ​ണ​മോ മ​ഹാ​ഭാ​ര​ത​മോ ആ​ണ് ഗ്ര​ന്ഥ​ങ്ങ​ളാ​യി വ​യ്ക്കു​ന്ന​ത്. പ്ര​കാ​ശ​വും ധ​ന​വും ഫ​ല​ങ്ങ​ളും ധാ​ന്യ​ങ്ങ​ളും എ​ല്ലാം ചേ​ര്‍​ന്ന വി​ഷു​ക്ക​ണി ക​ണ്ടു​ണ​രു​മ്പോ​ള്‍ പു​തി​യൊ​രു ജീ​വി​ത​ചം​ക്ര​മ​ണ​ത്തി​ലേ​ക്കു​ള്ള വി​കാ​സ​മാ​ണ​ത്രെ സം​ഭ​വി​ക്കു​ക.

ക​ണി​കാ​ണും നേ​രം

പു​ല​ര്‍​ച്ചെ നാ​ലു മു​ത​ല്‍ ആ​റു​വ​രെ​യു​ള്ള ബ്ര​ഹ്മ​മു​ഹൂ​ര്‍​ത്ത​ത്തി​ലാ​ണു ക​ണി​കാ​ണു​ന്ന​ത്. വീ​ട്ടി​ലെ മു​തി​ര്‍​ന്ന സ്ത്രീ​ക്കു​ത​ന്നെ​യാ​ണ് ഇ​തി​നു​ള്ള അ​വ​കാ​ശ​വും. പു​ല​ര്‍​ച്ചെ കു​ളി​ച്ചു പു​തു​വ​സ്ത്ര​മ​ണി​ഞ്ഞു നി​ല​വി​ള​ക്കു​കൊ​ളു​ത്തി​യാ​ണു വീ​ട്ട​മ്മ​മാ​ര്‍ ക​ണി​കാ​ണു​ക.

അ​തി​നു​ശേ​ഷം മു​തി​ര്‍​ന്ന കു​ടും​ബാം​ഗ​ത്തി​ല്‍ തു​ട​ങ്ങി കു​ടും​ബ​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ കു​ട്ടി​ക​ള്‍ വ​രെ എ​ന്ന ക്ര​മ​ത്തി​ലാ​ണു ക​ണി​കാ​ണി​ക്കു​ന്ന​ത്. ഉ​റ​ക്ക​ത്തി​ല്‍ നി​ന്നു വി​ളി​ച്ചു​ണ​ര്‍​ത്തി പു​റ​കി​ല്‍ നി​ന്നു ക​ണ്ണു​പൊ​ത്തി കൊ​ണ്ടു​പോ​യാ​ണു ക​ണി​ക്കാ​ണി​ക്കു​ക.

കു​ടും​ബാം​ഗ​ങ്ങ​ള്‍ എ​ല്ലാ​വ​രും ക​ണി​ക​ണ്ട​ശേ​ഷം വീ​ടി​ന്‍റെ കി​ഴ​ക്കു​വ​ശ​ത്തു ക​ണി​കൊ​ണ്ടു​ചെ​ന്നു പ്ര​കൃ​തി​യെ ക​ണി​കാ​ണി​ക്കും. അ​തി​നു​ശേ​ഷം ഫ​ല​വൃ​ക്ഷ​ങ്ങ​ളെ​യും വീ​ട്ടു​മൃ​ഗ​ങ്ങ​ളെ​യും ക​ണി​കാ​ണി​ക്കു​ന്നു.

വി​ഷു​ക്കൈ​നീ​ട്ടം

ക​ണി​ക​ണ്ട​ശേ​ഷം ഗൃ​ഹ​നാ​ഥ​ന്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു ന​ല്‍​കു​ന്ന സ​മ്മാ​ന​മാ​ണു വി​ഷു​ക്കൈ​നീ​ട്ടം. ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ സ്വ​ര്‍​ണം, വെ​ള്ളി എ​ന്നി​വ​യി​ല്‍ ഉ​ണ്ടാ​ക്കി​യ നാ​ണ​യ​ങ്ങ​ളാ​യി​രു​ന്നു ന​ല്‍​കി​യി​രു​ന്ന​ത്.

വ​ര്‍​ഷം മു​ഴു​വ​നും സ​മ്പ​ല്‍​സ​മൃ​ദ്ധി, ഐ​ശ്വ​ര്യം എ​ന്നി​വ ഉ​ണ്ടാ​ക​ട്ടെ​യെ​ന്ന് അ​നു​ഗ്ര​ഹി​ച്ചു​കൊ​ണ്ടാ​ണു കൈ​നീ​ട്ടം ന​ല്‍​കു​ന്ന​ത്. പ്രാ​യ​മാ​യ​വ​ര്‍ പ്രാ​യ​ത്തി​ല്‍ ഇ​ള​യ​വ​ര്‍​ക്കാ​ണു സാ​ധാ​ര​ണ കൈ​നീ​ട്ടം ന​ല്‍​കു​ന്ന​തെ​ങ്കി​ലും ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ പ്രാ​യം കു​റ​ഞ്ഞ​വ​ര്‍ മു​തി​ര്‍​ന്ന​വ​ര്‍​ക്കും കൈ​നീ​ട്ടം ന​ല്‍​കാ​റു​ണ്ട്.

വി​ഷു​വി​ഭ​വ​ങ്ങ​ള്‍

പ​ണ്ടൊ​ക്കെ വി​ഷു ആ​ഘോ​ഷം ആ​രം​ഭി​ക്കു​ന്ന​തു​ത​ന്നെ ഗൃ​ഹ​നാ​ഥ​ന്‍ ച​ക്ക വെ​ട്ടി​യി​ടു​ന്ന​തോ​ടെ​യാ​ണ്. വി​ഷു​വി​നു നി​ര്‍​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന ഒ​ന്നാ​ണു വ​രി​ക്ക​ച്ച​ക്ക. വി​ഷു വി​ഭ​വ​ങ്ങ​ളി​ല്‍ ച​ക്ക എ​രി​ശേ​രി, ച​ക്ക വ​റു​ത്ത​ത് തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കും.

എ​രി​ശേ​രി​യി​ല്‍ ച​ക്ക​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും ചേ​ര്‍​ക്കും. ഒ​രു മു​ഴു​വ​ന്‍ ച​ക്ക​ച്ചു​ള, തൊ​ലി​യോ​ടു കൂ​ടി​യ ച​ക്ക​ക്കു​രു, ച​ക്ക മ​ട, ച​ക്ക​യു​ടെ ഏ​റ്റ​വും മു​ക​ളി​ലു​ള്ള മു​ള്ള് എ​ന്നി​വ എ​രി​ശേ​രി​യി​ല്‍ ചേ​ര്‍​ക്കും.

വ​ള്ളു​വ​നാ​ടു പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വി​ഷു ദി​വ​സം ക​ഞ്ഞി സ​ദ്യ​യാ​യി​രി​ക്കും പ്ര​ധാ​നം. വാ​ഴ​പ്പോ​ള വൃ​ത്താ​കൃ​തി​യി​ല്‍ ചു​രു​ട്ടി അ​തി​ല്‍ വാ​ഴ​യി​ല വ​ച്ചു പ​ഴു​ത്ത പ്ലാ​വി​ല​കൊ​ണ്ടാ​ണു തേ​ങ്ങ ചി​ര​കി​യി​ട്ടു ക​ഞ്ഞി കു​ടി​ക്കു​ന്ന​ത്.

ഇ​തി​നൊ​പ്പം ക​ഴി​ക്കാ​ന്‍ ച​ക്ക എ​രി​ശേ​രി​യും ച​ക്ക വ​റു​ത്ത​തും ഉ​ണ്ടാ​കും. തെ​ക്ക​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഓ​ണ​സ​ദ്യ​യു​ടെ പോ​ലു​ള്ള വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ വി​ഷു​വി​നും ഉ​ണ്ടാ​കും.

തൃ​ശൂ​ര്‍​ക്കാ​ര്‍​ക്കു വി​ഷു​ദി​വ​സം രാ​വി​ലെ പ്രാ​ത​ലി​നു വി​ഷു​ക്ക​ട്ട എ​ന്ന വി​ഭ​വം നി​ര്‍​ബ​ന്ധ​മാ​ണ്. നാ​ളി​കേ​ര​പ്പാ​ലി​ല്‍ പു​ന്നെ​ല്ലി​ന്‍റെ അ​രി വേ​വി​ച്ചു ജീ​ര​കം ചേ​ര്‍​ത്തു വ​റ്റി​ച്ചാ​ണു വി​ഷു​ക്ക​ട്ട ഉ​ണ്ടാ​ക്കു​ന്ന​ത്.

വി​ഷു​ക്ക​ട്ട​യ്ക്കു മ​ധു​ര​മോ ഉ​പ്പോ ഉ​ണ്ടാ​കാ​റി​ല്ല. ശ​ര്‍​ക്ക​ര പാ​നി​യോ മ​ത്ത​നും പ​യ​റും കൊ​ണ്ടു​ള്ള ക​റി​യോ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും ഇ​തു ക​ഴി​ക്കു​ക. ഉ​ച്ച​യ്ക്കു വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ.

സ​ദ്യ​യി​ല്‍ മാ​മ്പ​ഴ പു​ളി​ശേ​രി നി​ര്‍​ബ​ന്ധം. ച​ക്ക എ​രി​ശേ​രി​യോ ച​ക്ക​പ്ര​ഥ​മ​നോ കാ​ണും. ഓ​ണ​സ​ദ്യ​യി​ല്‍ നി​ന്നു വി​ഷു​സ​ദ്യ​യ്ക്കു​ള​ള വ്യ​ത്യാ​സ​വും ഇ​തു​ത​ന്നെ​യാ​ണ്.

Kerala

പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പൈ​ങ്കു​നി ആ​റാ​ട്ട്; തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ടും

തി​രു​വ​ന​ന്ത​പു​രം: പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പൈ​ങ്കു​നി ആ​റാ​ട്ടു ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം ഇ​ന്ന് നാ​ലു മ​ണി​ക്കൂ​ർ അ​ട​ച്ചി​ടും. വൈ​കു​ന്നേ​രം 4.45 മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു വ​രെ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കു​മെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വി​മാ​ന​ങ്ങ​ളു​ടെ പു​തു​ക്കി​യ സ​മ​യം അ​ത​ത് വി​മാ​ന​ക്ക​മ്പ​നി​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ലൂ​ടെ​യാ​ണ് ആ​റാ​ട്ട് ഘോ​ഷ​യാ​ത്ര ക​ട​ന്നു പോ​വു​ക. ക്ഷേ​ത്ര​സ്ഥാ​നീ​യ​നാ​യ തി​രു​വി​താം​കൂ​ര്‍ രാ​ജ​പ്ര​തി​നി​ധി ഉ​ട​വാ​ളു​മാ​യി ആ​റാ​ട്ട് ഘോ​ഷ​യാ​ത്ര​യ്ക്ക് അ​ക​മ്പ​ടി സേ​വി​ക്കും.

District News

പി​റ​വ​ത്ത് ശു​ചി​ത്വ പ​ഠ​നോ​ത്സ​വം

പി​റ​വം: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചി​ത്വ പ​ഠ​നോ​ത്സ​വ​വും ഹ​രി​ത സേ​ന സ്കോ​ള​ർ​ഷി​പ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. സ്കൂ​ളു​ക​ളി​ൽ ന​ട​ത്തി​യ ഹ​രി​ത സേ​ന സ്കോ​ള​ർ​ഷി​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്ത​ത്.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ പ്ര​ദീ​പ്കു​മാ​ർ നി​ർ​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ അ​ന്ന​മ്മ ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് വി​ഭാ​ഗം ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.

വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്ന് പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. മാ​ലി​ന്യ സം​സ്ക​ര​ണം പ്ലാ​സ്റ്റി​ക് വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച നൂ​ത​ന ആ​ശ​യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

District News

ഏ​റ്റു​മാ​നൂ​ർ ഉത്സവം ആറാട്ടോടെ സ​മാ​പി​ച്ചു

ഏ​​റ്റു​​മാ​​നൂ​​ർ: പൂ​​വ​​ത്തും​​മൂ​​ട്ടി​​ലെ ആ​​റാ​​ട്ടു​​ക​​ട​​വി​​ൽ ഏ​​റ്റു​​മാ​​നൂ​​ര​​പ്പ​​ന് ആ​​റാ​​ട്ട്. പ​​ത്തു​​നാ​​ൾ നീ​​ണ്ട ഏ​​റ്റു​​മാ​​നൂ​​ർ മ​​ഹാ​​ദേ​​വ​​ക്ഷേ​​ത്ര​​ത്തി​​ലെ ഉ​​ത്സ​​വം കൊ​​ടി​​യി​​റ​​ങ്ങി. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ആ​​രം​​ഭി​​ച്ച ആ​​റാ​​ട്ടുച​​ട​​ങ്ങു​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി ഉ​​ത്സ​​വ​​ത്തി​​ന് കൊ​​ടി​​യി​​റ​​ങ്ങി​​യ​​പ്പോ​​ൾ ഇ​​ന്ന് നേ​​രം പു​​ല​​ർ​​ന്നു.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നി​ന് ക്ഷേ​​ത്ര​​ത്തി​​ൽ​നി​​ന്ന് ആ​​റാ​​ട്ട് പു​​റ​​പ്പാ​​ട് ഘോ​​ഷ​​യാ​​ത്ര​​യ്ക്ക് തു​​ട​​ക്ക​​മാ​​യി. ക്ഷേ​​ത്രാ​​ങ്ക​​ണം മു​​ത​​ൽ വ​​ഴി​​യി​​ലു​​ട​​നീ​​ളം ഭ​​ക്ത​​ർ നി​​റ​​പ​​റ​​യും നി​​ല​​വി​​ള​​ക്കു​​മാ​​യി ഭ​​ഗ​​വാ​​നെ വ​​ര​​വേ​​ൽ​​ക്കാ​​ൻ കാ​​ത്തു​​നി​​ന്നി​​രു​​ന്നു. ഏ​​റ്റു​​മാ​​നൂ​​ർ പേ​​രൂ​​ർ​ക​​വ​​ല മു​​ത​​ൽ ആ​​റാ​​ട്ടുക​​ട​​വു​വ​​രെ ആ​​റാ​​ട്ട് ഘോ​​ഷ​​യാ​​ത്ര ക​​ട​​ന്നു​​പോ​​കു​​ന്ന വ​​ഴി​​ക​​ൾ കു​​രു​​ത്തോ​​ല കൊ​​ണ്ടും വൈ​​ദ്യു​​ത ദീ​​പ​​ങ്ങ​​ളാ​​ലും അ​​ല​​ങ്ക​​രി​​ച്ചി​​രു​​ന്നു. പ്ര​​ധാ​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പൂ​​പ്പ​​ന്ത​​ലൊ​​രു​​ക്കി​​യും ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ത്തി​​യും നാ​​ട്ടു​​കാ​​ർ ആ​​റാ​​ട്ടു​​ത്സ​​വം ആ​​ഘോ​​ഷ​​മാ​​ക്കി.

പേ​​രൂ​​ർ​​കാ​​വ് ഭ​​ഗ​​വ​​തീക്ഷേ​​ത്ര​​ത്തി​​ൽ ദീ​​പാ​​രാ​​ധ​​ന സ​​മ​​യ​​ത്ത് ആ​​റാ​​ട്ട് എ​​ഴു​​ന്ന​​ള്ളി​​പ്പ് എ​​ത്തി​​ച്ചേ​​ർ​​ന്നു. വ​​ട​​ക്കേ​​ന​​ട​​യി​​ലൂ​​ടെ പ്ര​​വേ​​ശി​​ച്ച് ആ​​ന​​ക്കൊ​​ട്ടി​​ലി​​നു മു​​ന്നി​​ൽ ഭ​​ഗ​​വ​​തി​​ക്ക് അ​​ഭി​​മു​​ഖ​​മാ​​യി​നി​​ന്നു. പേ​​രൂ​​ർ​​കാ​​വ് ഭ​​ഗ​​വ​​തി ഏ​​റ്റു​​മാ​​നൂ​​ര​​പ്പ​​ന്‍റെ മ​​ക​​ളാ​​ണെ​​ന്നാ​​ണ് സ​​ങ്ക​​ൽ​പം. നി​​റ​​പ​​റ​​യും നി​​ല​​വി​​ള​​ക്കും വ​​ച്ച് ഭ​​ഗ​​വ​​തി ഏ​​റ്റു​​മാ​​നൂ​​ര​​പ്പ​​നെ വ​​ര​​വേ​​റ്റു. ഒ​​രു വ​​ർ​​ഷ​​ത്തെ ചെ​​ല​​വി​​ന് എ​​ന്ന സ​​ങ്ക​​ൽ​പ്പ​​ത്തി​​ൽ ഭ​​ഗ​​വ​​തി​​ക്ക് പ​​ണ​​ക്കി​​ഴി​​യും എ​​ണ്ണ​​യും കൈ​​മാ​​റി.

പേ​​രൂ​​ർ​​കാ​​വി​​ലെ സ്വീ​​ക​​ര​​ണ​​ത്തി​​നു​​ശേ​​ഷം ഘോ​​ഷ​​യാ​​ത്ര മീ​​ന​​ച്ചി​​ലാ​​റ്റി​​ൽ പൂ​​വ​​ത്തും​​മൂ​​ട്ടി​​ലെ ആ​​റാ​​ട്ടു​​ക​​ട​​വി​​ലെ​​ത്തി. ക്ഷേ​​ത്രം ത​​ന്ത്രി ക​​ണ്ഠ​​​​ര് ബ്ര​​ഹ്മ​​ദ​​ത്ത​​ന്‍റെ​​യും മേ​​ൽ​​ശാ​​ന്തി ഇ​​ങ്ങേ​​ത്ത​​ല സ​​ത്യ​​നാ​​രാ​​യ​​ണ​​ന്‍റെ​​യും മു​​ഖ്യകാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ന്ന ആ​​റാ​​ട്ടി​​ന് ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ഭ​​ക്ത​​ജ​​ന​​ങ്ങ​​ൾ പ്രാ​​ർ​​ഥ​​നാ​​പൂ​​ർ​​വം സാ​​ക്ഷ്യം​വ​​ഹി​​ച്ചു.

പൂ​​വ​​ത്തും​​മൂ​​ട്ടി​​ലെ ആ​​റാ​​ട്ടു​​ക​​ട​​വി​​ൽ ഏ​​റ്റു​​മാ​​നൂ​​ര​​പ്പ​​ന്‍റെ ആ​​റാ​​ട്ട് ന​​ട​​ക്കു​​ന്ന അ​​തേ​​സ​​മ​​യം മീ​​ന​​ച്ചി​​ലാ​​റി​ന്‍റെ മ​​റു​​ക​​ര​​യി​​ൽ പെ​​രി​​ങ്ങ​​ല്ലൂ​​ർ മ​​ഹാ​​ദേ​​വ​​ക്ഷേ​​ത്ര​​ത്തി​​ലെ ആ​​റാ​​ട്ട് ന​​ട​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. ഒ​​രേ ആ​​റി​​ന്‍റെ ഇ​​രു​​ക​​ര​​ക​​ളി​​ലും ഒ​​രേസ​​മ​​യം ന​​ട​​ക്കു​​ന്ന ആ​​റാ​​ട്ടു​​ക​​ൾ​​ക്ക് സാ​​ക്ഷ്യം​വ​​ഹി​​ക്കാ​​നു​​ള്ള അ​​പൂ​​ർ​​വാ​​വ​​സ​​ര​​മാ​​ണ് ഭ​​ക്ത​​ർ​​ക്കു ല​​ഭി​​ച്ച​​ത്.

തി​​രി​​ച്ചെ​​ഴു​​ന്ന​​ള്ള​​ത്തി​​ൽ ചാ​​ല​​യ്ക്ക​​ൽ മ​​ഹാ​​വി​​ഷ്ണു ക്ഷേ​​ത്ര​​ത്തി​​ൽ ഏ​​റ്റു​​മാ​​നൂ​​ര​​പ്പ​​നെ ഇ​​റ​​ക്കി എ​​ഴു​​ന്ന​​ള്ളി​​ച്ചു. ശൈ​​വ-​​വൈ​​ഷ്ണ​​വ സം​​ഗ​​മ​​മെ​​ന്ന​​പേ​​രി​​ൽ പ്ര​​ശ​​സ്ത​​മാ​​യ ഈ ​​ച​​ട​​ങ്ങു​​ക​​ൾ​​ക്കു സാ​​ക്ഷ്യം​വ​​ഹി​​ക്കാ​​ൻ ആ​​യി​​ര​​ങ്ങ​​ൾ കാ​​ത്തു​നി​​ൽ​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. മു​​ഖ​​മ​​ണ്ഡ​​പ​​ത്തി​​ൽ തി​​ട​​മ്പ് പ്ര​​തി​​ഷ്ഠി​​ച്ച​​ശേ​​ഷം ഏ​​റ്റു​​മാ​​നൂ​​ർ ക്ഷേ​​ത്ര​​ത്തി​​ലെ മേ​​ൽ​​ശാ​​ന്തി ശ്രീ​​കോ​​വി​​ലി​​ൽ പ്ര​​വേ​​ശി​​ച്ച് പൂ​​ജ ന​​ട​​ത്തി. തു​​ട​​ർ​​ന്ന് ആ​​റാ​​ട്ടു​​സ​​ദ്യ ന​​ട​​ത്തി.

ചാ​​ല​​യ്ക്ക​​ൽ ക്ഷേ​​ത്ര​​ത്തി​​ൽ​നി​​ന്നു ഘോ​​ഷ​​യാ​​ത്ര പു​​ന​​രാ​​രം​​ഭി​​ച്ച് പേ​​രൂ​​ർ​​കാ​​വി​​ലെ​​ത്ത​​ിയ​​പ്പോ​​ൾ വാ​​ദ്യ​​മേ​​ള​​ങ്ങ​​ൾ നി​​ല​​ച്ചു. തെ​​ക്കേ​​ന​​ട​​വ​​ഴി പേ​​രൂ​​ർ​​കാ​​വി​​നു മു​​ന്നി​​ലെ​​ത്തി വ​​ട​​ക്കേ​​ന​​ട​​വ​​ഴി പ്ര​​ധാ​​ന റോ​​ഡി​​ൽ പ്ര​​വേ​​ശി​​ച്ച​​ശേ​​ഷ​​മാ​​ണ് വീ​​ണ്ടും വാ​​ദ്യ​​മേ​​ള​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ച​​ത്.

അ​​ർ​​ധ​​രാ​​ത്രി​​ക്കുശേ​​ഷം പേ​​രൂ​​ർ​​ക​​വ​​ല​​യി​​ലെ ആ​​റാ​​ട്ട് എ​​തി​​രേ​​ൽ​​പ് മ​​ണ്ഡ​​പ​​ത്തി​​ൽ ഏ​​ഴ​​ര​​പ്പൊ​​ന്നാ​​ന​​യു​​ടെ അ​​ക​​മ്പ​​ടി​​യോ​​ടെ ഏ​​റ്റു​​മാ​​നൂ​​ര​​പ്പ​​നെ വ​​ര​​വേ​​റ്റു. തു​​ട​​ർ​​ന്ന് ആ​​റാ​​ട്ട് എ​​തി​​രേ​​ൽ​​പ്പും ആ​​റാ​​ട്ടു​​വ​​ര​​വും ക​​ഴി​​ഞ്ഞു കൊ​​ടി​​യി​​റ​​ക്കി​​യ​​പ്പോ​​ൾ ഇ​​ന്ന് നേ​​രം പു​​ല​​ർ​​ന്നി​​രു​​ന്നു.
ഉ​​ച്ച​​ക​​ഴി​​ഞ്ഞ് കു​​മാ​​രി റൊ​​ളി​​ന ഫെ​​ലി​​ക്സി​​ന്‍റെ​​യും സം​​ഗീ​​ത സം​​വി​​ധാ​​യ​​ക​​ൻ ജ​​യ്സ​​ൺ ജെ. ​​നാ​​യ​​രു​​ടെ​​യും സം​​ഗീ​​ത​​സ​​ദ​​സും രാ​​ത്രി 10ന് ​​കു​​ന്ന​​ക്കു​​ടി എം. ​​ബാ​​ല​​മു​​ര​​ളീ​​കൃ​​ഷ്ണ​​യു​​ടെ ആ​​റാ​​ട്ട് ക​​ച്ചേ​​രി​​യും 12ന് ​​എ​​തി​​രേ​​ൽ​​പ് മ​​ണ്ഡ​​പ​​ത്തി​​ൽ നെ​​ല്ലൂ​​ർ പി.​​എ​​സ്. ബാ​​ല​​മു​​രു​​ക​​നും പി.​​എ​​സ്.​​ബി. സാ​​രം​​ഗും ന​​യി​​ച്ച സ്പെ​​ഷ​​ൽ നാ​​ദ​​സ്വ​​ര​​വും ന​​ട​​ന്നു.

District News

തൈ​പ്പൂ​യ മ​ഹോ​ത്സ​വം ആ​ഘോ​ഷി​ച്ചു

പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം അ​ന്പ​ല​ക്കു​ന്ന് സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ​ദി​ന തൈ​പ്പൂ​യ മ​ഹോ​ത്സ​വം ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ഘോ​ഷി​ച്ചു. ഗ​ജ​വീ​ര​ൻ​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന പ​റ നി​റ​യ്ക്ക​ൽ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

പ്ര​സാ​ദ ഉൗ​ട്ടി​ൽ 2000ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. മൂ​ന്ന് ഗ​ജ​വീ​ര​ൻ​മാ​രു​ടെ അ​ക​ന്പ​ടി​യോ​ടെ വ​ർ​ണാ​ഭ​മാ​യ ന​ഗ​ര​പ്ര​ദ​ക്ഷി​ണ ഘോ​ഷ​യാ​ത്ര​യും ഉ​ണ്ടാ​യി​രു​ന്നു. ചെ​ണ്ട​മേ​ളം, ദേ​വ​നൃ​ത്തം, ശി​ങ്കാ​രി​മേ​ളം തു​ട​ങ്ങി വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ ഘോ​ഷ​യാ​ത്ര​യ്ക്ക് മാ​റ്റു​കൂ​ട്ടി. പൂ​ക്കോ​ട്ടും​പാ​ടം ടൗ​ണ്‍ ചു​റ്റി ന​ട​ന്ന ഘോ​ഷ​യാ​ത്ര​യ്ക്കു ശേ​ഷം ക്ഷേ​ത്ര​ത്തി​ൽ സ​മൂ​ഹാ​രാ​ധ​ന, ദീ​പാ​രാ​ധ​ന, ചെ​ണ്ട​മേ​ളം എ​ന്നി​വ​യും ന​ട​ത്തി.

നാ​ദ​ഭേ​രി മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡി​ന്‍റെ ഭ​ജ​ന, സ​മൂ​ഹ​സ​ദ്യ, മാ​തൃ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഗാ തി​രു​വാ​തി​ര, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും അ​ര​ങ്ങേ​റി. ക്ഷേ​ത്ര​ത​ന്ത്രി കി​ഴ​ക്കും​ന്പാ​ടി​ല്ല​ത്ത് ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട്, മു​ഖ്യ​മേ​ൽ​ശാ​ന്തി ശ്രീ​ശ​ൻ ന​ന്പൂ​തി​രി എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.


ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എം. ഹ​രി​ദാ​സ​ൻ, എം. ​അ​ജേ​ഷ്, പി. ​കു​ഞ്ഞി​രാ​മ​ൻ, ഉ​ത്സ​വ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി ഓ​ലേ​ട​ത്ത്, സു​രേ​ഷ് ബാ​ബു ക​ട​ന്പ​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Kerala

മഞ്ഞനിക്കര പെരുന്നാള്‍ ഫെബ്രുവരി എട്ടു മുതല്‍

പത്തനംതിട്ട: മഞ്ഞനിക്കര ദയറായില്‍ കബറടങ്ങിയിരിക്കുന്ന ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 94-ാമത് ദുഖ്‌റോനോ പെരുന്നാള്‍ ഫെബ്രുവരി എട്ട് മുതല്‍ 14 വരെ കൊണ്ടാടും.

എട്ടിനു രാവിലെ മഞ്ഞനിക്കര ദയറാ കത്തീഡ്രലില്‍ കുര്‍ബാനയ്ക്കുശേഷം കൊടിയേറും. യാക്കോബായ സഭയിലെ ദേവാലയങ്ങളില്‍ അന്ന് പാത്രിയര്‍ക്കാ പതാകദിനമായി ആചരിക്കും. വൈകുന്നേരം ഓമല്ലൂര്‍ കുരിശിങ്കല്‍ ദയറാതലവന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റും.

ഒമ്പതു മുതല്‍ 12 വരെ രാവിലെ വിശുദ്ധ കുര്‍ബാനയും വൈകുന്നേരം കണ്‍വന്‍ഷന്‍ യോഗങ്ങളും നടക്കും. 13നു രാവിലെ മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രധാന തീര്‍ഥാടകസംഘത്തെ ദയറാ കവാടത്തില്‍ സ്വീകരിക്കും. 7.30ന് ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ കുര്‍ബാന.

ഉച്ചകഴിഞ്ഞ് മൂന്നിന് തീര്‍ഥാടക സംഘത്തെ ഓമല്ലൂര്‍ കുരിശിങ്കലും സ്വീകരിക്കും. വൈകുന്നേരം തീര്‍ഥയാത്രാ സമ്മേളനം. ശ്രേഷ്ഠ കാതോലിക്കാ ജോസഫ് ബാവ അധ്യക്ഷത വഹിക്കും.

14നു പുലര്‍ച്ചെ മൂന്നിന് മാര്‍ സ്‌തേഫാനോസ് കത്തീഡ്രലിലും അഞ്ചിന് ദയറാ കത്തീഡ്രലിലും കുര്‍ബാന ഉണ്ടാകും. 8.30ന് ദയറാ കത്തീജ്രലില്‍ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധിയായി എത്തുന്ന മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ പെരുന്നാള്‍ കുര്‍ബാന, കബറിങ്കല്‍ ധൂപപ്രാര്‍ഥന, പ്രദക്ഷിണം, നേര്‍ച്ചവിളമ്പ് എന്നിവയോടെ പെരുന്നാള്‍ സമാപിക്കുമെന്ന് ദയറാ തലവന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയും സെക്രട്ടറി ഷെവ. ടി.യു. കുരുവിളയും പത്രസമ്മേളനത്തില്‍ അറിയിച്ചു.

District News

കോ​ന്നി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം

കോ​ന്നി: ഉ​പ​ജി​ല്ലാ കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം പി​ന്ന​ണി ഗാ​യി​ക പാ​ർ​വ​തി ജ​ഗീ​ഷ് നി​ർ​വ​ഹി​ച്ചു.


പി​ടി​എ പ്ര​സി​ഡ​ന്‍റ് പേ​രൂ​ർ സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഇ​ഒ ആ​ർ. എ​സ്. ബി​ജു​കു​മാ​ർ, ആ​ർ​വി​എ​ച്ച്എ​സ്എ​സ് മാ​നേ​ജ​ർ എ​ൻ. മ​നോ​ജ്, പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ജി.​സ​ന്തോ​ഷ്, എം. ​എ​സ്. സ​ന്തോ​ഷ് കു​മാ​ർ, പ്ര​ഥ​മാ​ധ്യാ​പ​ക​രാ​യ എ​ച്ച്, ഫെ​ബി​ൻ,ആ​ർ, സു​രേ​ഷ്കു​മാ​ർ, പി.​സു​ജ, എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി ഫി​ലി​പ്പ് ജോ​ർ​ജ്, ക​ൺ​വീ​ന​ർ​മാ​രാ​യ ടോ​മി​ൻ പ​ടി​യ​റ, മ​ഹേ​ഷ് എം. ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ലോ​ത്സ​വ ലോ​ഗോ ത​യാ​റാ​ക്കി​യ കോ​ന്നി ഗ​വ.​എ​ച്ച്എ​സ്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ഭി​ന​ന്ദ് സ​ന്തോ​ഷി​നെ ആ​ദ​രി​ച്ച

Kerala

സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വം; തീ​യ​തി​ക​ളി​ല്‍ മാ​റ്റം

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന 64-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ തീ​യ​തി​ക​ളി​ല്‍ മാ​റ്റം. പു​തു​ക്കി​യ തീ​യ​തി പ്ര​കാ​രം 2026 ജ​നു​വ​രി 14 മു​ത​ല്‍ 18 വ​രെ​യാ​ണ് ക​ലോ​ത്സ​വം ന​ട​ക്കു​ക​യെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

നേ​ര​ത്തെ ക​ലോ​ത്സ​വം ജ​നു​വ​രി ഏ​ഴു മു​ത​ല്‍ 11 വ​രെ​യാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ് തീ​യ​തി മാ​റ്റ​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഉ​ത്സ​വ സീ​സ​ണ്‍ ആ​യ​ത​ല​നാ​ല്‍ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന ഗ്രൗ​ണ്ടു​ക​ള്‍ ല​ഭി​ക്കാ​ന്‍ പ്ര​യാ​സ​മു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് തീ​യ​തി മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഏ​ക​ദേ​ശം 14,000 വി​ദ്യാ​ര്‍​ഥി​ക​ള്‍ 249 ഇ​ന​ങ്ങ​ളി​ലാ​യി മേ​ള​യി​ല്‍ മാ​റ്റു​ര​യ്ക്കും. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Latest News

Corehub Up